അര ഡസന്‍ പേര്‍ ഒറ്റക്കെട്ടായി എതിര്‍ക്കുമ്പോള്‍ എനിക്ക് നിര്‍ത്താതിരിക്കാന്‍ പറ്റില്ലല്ലോ..!
ഒരു ഡസന്‍ കണ്ണുകള്‍ ഒരു കുറ്റവാളിയെ നോക്കുന്ന പോലെയല്ലേ
എന്നെ നോക്കുന്നത്.
ഞാന്‍ ചെയ്തത് ഇത്ര വലിയ തെറ്റാണോ..?
ഒറ്റയ്ക്ക് ആരുടേയും സഹായമില്ലാതെ ആരെയും
ബുദ്ധിമുട്ടിക്കാതെ തുടങ്ങിയതാണ്.തുടക്കത്തില്‍ തന്നെ കാര്യങ്ങളൊക്കെ എല്ലാവരോടും പറഞ്ഞതുമാണ്..
എന്നിട്ടും ഇപ്പോള്‍ ഇവര്‍ ഇങ്ങനെയൊക്കെ...?!!!
അതും സ്വന്തം മക്കള്‍ സ്വന്തം ഉമ്മാനോട്...!
ഇളയവന്‍ ഇടയ്ക്കിടെ ചിണുങ്ങുന്നു.."കാക്കാ,,മ്മ ന്‍റെ ബ്ലോങ്കില് എട്ടാലീനിം..ഓന്ത്‌നീം..ജന്തൂനീം ഒക്കെ ഇട്ടു..."
മിനിഞ്ഞാന്ന് ഗള്‍ഫില്‍ നിന്നും എത്തിയ താത്ത,
അവനെ സമാധാനിപ്പിക്കുന്നു..
"ഞമ്മക്ക് ഉപ്പാനോട് പറയണം..ഉമ്മാക്ക് നല്ല അടികൊടുക്കാന്‍.."
പറഞ്ഞു തീര്‍ന്നില്ല അപ്പോഴേക്കും ബ്ലോഗിമോന്‍..
"അല്ലെങ്കിലും ഈ മ്മാക്കെന്താ...നെച്ചൂസ് വേള്‍ഡ് ന്നൊക്കെ പേരിട്ട് മ്മാന്‍റെ ഒരു ഓന്തും പച്ചപ്പയ്യും..."
മറ്റു രണ്ടു ആണ്മക്കളും ലേശം മയത്തിലാണ്..
"മ്മാക്ക് ഫോട്ടോ ഇടാന്‍ ഞമ്മക്ക് വേറൊരു ബ്ലോഗ് തുടങ്ങാം...അത് പോരെ.."
ഇളയവളായിട്ട് എന്തിനു മിണ്ടാതെ നില്‍ക്കണം,,,
അവള്‍ എല്ലാരെക്കാളും കുറച്ചു കൂടി കട്ടിയിലും കനത്തിലുമാണ്...
"മ്മാക്കറീലെ നെച്ചൂന് എട്ടാലീനെ പേട്യാണ്ന്ന്,,"
ഈ ബ്ലോഗ്, ഒറ്റയ്ക്ക് ബുദ്ധിമുട്ടി ഉത്ഘാടനം നടത്തിയപ്പോള്‍
ഞാന്‍ പറഞ്ഞത് ഇവരിലൊരാളെ ങ്കിലും വായിച്ചു നോക്കിയിരുന്നെങ്കില്‍ എനിക്കിതൊക്കെ കേള്‍ക്കേണ്ടി വരുമായിരുന്നോ...?
ആറു പേരും കൂടി ഉപ്പാനോട് പറഞ്ഞ് എന്നെ കോടതി കേറ്റും മുമ്പേ..
ഇത് നെച്ചൂന്‍റെ സ്വന്തം ബ്ലോഗായി പ്രഖ്യാപിക്കുകയാണ്..
എന്‍റെ പൊട്ട പോസ്റ്റുകള്‍ക്കും,പൊട്ട പോട്ടങ്ങള്‍ക്കും, എന്‍റെ പൊട്ട ബ്ലോഗു തന്നെ ധാരാളം..
അപ്പൊ അങ്ങനെ...!!
ഇനി ഇവിടെ നെച്ചു വരക്കട്ടെ...
 |
വര വരുന്ന വഴി. |
 |
ഇത് നൂനു കാക്കാന്‍റെ... |
 |
നൂനുകാക്കാന്‍റെ മുന്നില് ഞാനും.... |
 |
ഇത് ഇപ്പൊ പറീല... |
 |
ഇപ്പൊ ഞാനും നൂനുകാക്കീം പാലത്ത്മ്മെ കേറി.....ബ്രും...ബ്രും...ബ്രൂം....ംം...... |
|