![]() |
താത്തീം... നെന്നൂം..കുഞ്ഞുകാക്കീം..പ്ലയിനിന്നിറങ്ങി. (വലിയ മോളും ഭര്‍ത്താവും കുഞ്ഞും അബൂദാബീന്നു വന്നശേഷം വരച്ചത്.) |
![]() |
കുഴലിലൂടെ വെള്ളത്തില്‍ ചാടുന്ന സ്വിമ്മിംഗ് പൂള് ആണത്രേ...എനിക്കൊന്നും മനസ്സിലാകുന്നില്ലേ.. |
![]() |
മോട്ടര്‍ സ്പീഡില്‍......പൊക പോണത് കണ്ടില്ലേ... |
കലക്കന്‍ വരയാണ് നെച്ചൂ ...ആദ്യ ചിത്രം വളരെ നന്നായി ...അവസാന ചിത്രവും ....സ്വിമ്മിംഗ് പൂള് എനിക്കും മനസ്സിലായില്ല.ഇനി അവന് ഉണ്ടാക്കാന്‍ പോകുന്ന വല്ല പൂളിന്റെയും രൂപരേഖയാണോ ?
ReplyDelete:)
ReplyDeletenechoo keep drawing..
ReplyDeleteപൊക പോണത് കണ്ടിട്ടല്ലേ ഞാന്‍ പേടിച്ചത് !
ReplyDeleteഇത്ര സ്പീഡ് വേണ്ടാട്ടോ നെച്ച്യോ..
ഒക്കെ നന്നായിട്ടോ ..
സ്പീഡില്‍ പോകുന്ന മോട്ടര്‍ നല്ല ഇഷ്ടായി ട്ടൊ, പിന്നെ വിമാന യാത്രക്കാരും കൊള്ളാം..
ReplyDeleteഞാന്‍ നെച്ചുന്റെ ഫാന്‍ ആയി, എന്റെ ഒരു പടം കൂടി വരക്കാന്‍ പറ ഹി ഹി , സ്വിമ്മിംഗ് പൂള് കൊള്ളാട്ടോ, വാട്ടര്‍ തീം പര്ക്കിലോക്കെ കാണാറുള്ള പൂള്
ReplyDeleteഇഷ്ടായി!
ReplyDeleteനന്നായിട്ടുണ്ടേ......!
ReplyDeleteദമ്മാമിലെ സ്കൂളില്‍ ആയിരുന്നപ്പോള്‍ ഞാന്‍ പഠിപ്പിച്ച ഒരു ആണ്‍കുട്ടി ഉണ്ടായിരുന്നു ..നന്നായി വരയ്ക്കുന്ന ഒരു കുട്ടി ..ഒരിക്കല്‍ ക്ലാസ്സ് എടുക്കുന്നതിനിടായി നോക്കുമ്പോഴുണ്ട് അവന് ഇരുന്നു വരയ്ക്കുന്നു .പല പ്രാവശ്യം ഞാന്‍ വാണിംഗ് കൊടുത്തതായിരുന്നു .വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ എനിക്ക് ദേഷ്യം വന്നു . ഞാന്‍ ക്ലാസ്സില്‍ നിന്നും പുറത്താക്കി .പീരീഡ് തീര്‍ന്നപ്പോള്‍ അവന് സ്റ്റാഫ് റൂമില്‍ വന്നു വന്നു മാപ്പ് പറഞ്ഞു .ഞാന്‍ അവനെ അവിടെ പിടിച്ചു നിര്‍ത്തി കുറെ നേരം സംസാരിച്ചു .എനിക്കാകെ സങ്കടമായിരുന്നു ..അത്യാവശ്യം തരക്കേടില്ലാതെ പഠിക്കുകയും .നന്നായി പെരുമാറുകയും ചെയ്യുന്ന അവനെ ശിക്ഷിക്കേണ്ടി വന്നതിന്റെ വേദന എനിക്കുണ്ടായിരുന്നു .ഞാന്‍ ചോദിക്കുന്നതിനെല്ലാം അനുസരണയോടെ തലകുനിച്ചു നിന്നാണ് അവന് മറുപടിപരഞ്ഞിരുന്നത്.ഞാന്‍ പറഞ്ഞു :തലകുനിച്ചു നില്ക്കാന് മാത്രം വല്യ തെറ്റൊന്നും ഇയാള്‍ ചെയ്തിട്ടില്ല .വരക്കുന്നത് വളരെ നല്ല കാര്യം ആണ് .പക്ഷെ അത് പഠനത്തിനിടയില്‍ ആകുമ്പോഴാണ് പ്രശ്നം ആകുന്നത് .അതിനവന് തന്ന മറുപടിയാണ് എന്നെ ഇന്നും സങ്കട പെടുത്തുന്നത് "വീട്ടില്‍ നിന്നും വരയ്ക്കാന്‍ കഴിയില്ല .എല്ലാം പഠിച്ചു തീര്‍ന്ന ശേഷം അയാളും കഴിയില്ല .വീട്ടില്‍ ആര്‍ക്കും ഞാന്‍ വരക്കുന്നതിഷ്ടം അല്ല.ഞാന്‍ വരച്ചു വെച്ച കുറെ ചിത്രങ്ങള്‍ കഴിഞ്ഞ പരീക്ഷയുടെ ഫലം വന്നപ്പോള്‍ അവര്‍ കീറിക്കളഞ്ഞു .വരക്കുന്നത് കൊണ്ടാണ് മാര്‍ക്ക് കുറഞ്ഞത് എന്നും പറഞ്ഞു "ഇപ്പോള്‍ ഞാന്‍ വീട്ടില്‍ നിന്നും വരക്കാറില്ല .സ്കൂളില്‍ നിന്നും വരച്ചത് വീട്ടിലേക്ക് കൊണ്ട് പോകാറില്ല .അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടു .
ReplyDeleteശേഷം നടന്ന പാരന്റ്സ് ടീച്ചേര്‍സ് മീറ്റിങ്ങില്‍ ഞാന്‍ അവന്റെ മതാപിതാകളെ കണ്ടു .സംസാരിച്ചു .അവന്റെ കഴിവുകള്‍ കണ്ടറിയാനുള്ള അവസരം പാഴാക്കരുത് എന്ന് ഉപദേശിച്ചു .എല്ലാം കേട്ട് തലയാട്ടി അവര്‍ പോയി .ഞാന്‍ അവിടുന്ന് ട്രാന്‍സ്ഫര്‍ ആയി ജിദ്ധയിലെക്കും പോന്നു .ഇന്നും പ്രാര്‍ത്ഥിക്കുന്നു അവന്നു നല്ലത് വരാന്‍ .
ReplyDeleteഇതിവിടെ എഴുതാന്‍ കാരണം ..ഈ കുട്ടിയുടെ ഉമ്മയെ പോലെ എല്ലാരും (എല്ലാ മാതാപിതാക്കളും )ചിന്തിച്ചിരുന്നു എങ്കില്‍ അങ്ങിനെ എത്ര കുട്ടികളുടെ കണ്ണീര് ഈ ഭൂമിയില്‍ വീഴാതെ ഒഴിവായേനെ !!നിങ്ങള്‍ ചെയ്യുന്നത് എത്ര വല്യ കാര്യം ആണെന്ന് നിങ്ങള്‍ക്ക് അറിയുമോ ?ഇനിയും പ്രോത്സാഹിപ്പിക്കുക മക്കള്‍ക്ക് വേണ്ട എല്ലാ സൌകര്യവും ഒരുക്കികൊടുക്കുക ..അവരുടെ ഉയര്‍ച്ചക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക
ഇനി നെചൂന്നു :കൊള്ളാം കേട്ടോ വരകള്‍ കൂടെയുള്ള വരികളും !!ഇനിയും നന്നക്കനാകും ..ശ്രമിക്കണം ..മടിപിടിചിരിക്കരുത് .മുന്നില്‍ കാണുന്ന വിസ്മയം തോന്നുന്ന എന്തും കടലാസിലേക്ക് പകര്‍ത്തി നോക്കുക .നെചൂനു കഴിയും .എനിക്കുറപ്പുണ്ട് .പിന്നെ കൂടെ ആ നല്ല ഉമ്മയും ഇല്ലേ !പിന്നെ അള്ളാഹു വിന്റെ അനുഗ്രഹവും .ഇനിയെന്തിനു പേടിക്കണം ഇപ്പോള്‍ ഇതാ ഞങ്ങള്‍ കുറെ പേരും കൂടെ ..ഇനി ധൈര്യ മായി മുന്നോട്ട് പോയികോളൂ ..പ്രാര്‍ത്ഥനയോടെ ..സ്നേഹത്തോടെ ..
സൊണെറ്റ്
വലിയ കമന്റ് ആയതുകൊണ്ടാണെന്നു തോന്നുന്നു ഒന്നിച്ചു പോസ്ടന്‍ കഴിയുന്നില്ല .അതോണ്ട് രണ്ടായി പോസ്റ്റി .അതിന്റെ വിശദീകരണം ആയിട്ടു മൂന്നമാതിതും .....ക്ഷമിക്കണം .
ReplyDeletefaisu madeena
ReplyDeleteJazmikkutty
mayflowers
pushpamgad
വര്‍ഷിണി
റിയാസ് (മിഴിനീര്‍ത്തുള്ളി
അനീസ
ശങ്കരനാരായണന് മലപ്പുറം
മനു കുന്നത്ത്
നെച്ചൂന്റെ വര ഇഷ്ട്ടപ്പെട്ട എല്ലാവര്ക്കും നന്ദി.
ഇനിയും വരണം,അവനെ പ്രോത്സാഹിപ്പിക്കണം.
സൊണറ്റ്,
ReplyDeleteഈ വലിയ നല്ല പറച്ചിലുകള്‍ ഒരുപാട് സന്തോഷമുണ്ടാക്കുന്നു.
എന്റെ കഴിവിന്റെ പരമാവധി ഞാന്‍ എന്റെ കുട്ടികളെ പ്രോല്‍സാഹിപ്പിക്കുന്നു.
മക്കളില്‍ ആറുപേര്‍ക്കും എന്തെങ്കിലും ഒരു കഴിവ് പടച്ച തമ്പുരാന് തരാതിരുന്നില്ല..
അതിനു ഞാന്‍ എന്നും അവനോടു നന്ദി പറഞ്ഞു കൊണ്ടിരിക്കുന്നു.
ഒരാള്‍ക്കെങ്കിലും പാട്ട് പാടാന്‍ കഴിയണെ എന്നത് എന്റെ എന്നത്തെയും പ്രാര്ഥനയായിരുന്നു,
സര്‍വ ശക്തന് മക്കളിലൂടെ ഞങ്ങള്‍ക്ക് എല്ലാം തന്നു,എത്ര നന്ദി പറഞ്ഞാലും മതിയാകാത്തത്ര..
സൊണറ്റ് പറഞ്ഞ ആ കുട്ടിയുടെ അനുഭവം വിഷമിപ്പിച്ചു.പിന്നീട് മാതാപിതാക്കള്‍ അവനെ പ്രോല്സാഹിപ്പിച്ചിരിക്കുമല്ലേ..
ഒരിക്കല്‍ കൂടി എന്റെ നന്ദിയും സന്തോഷവും അറിയിക്കട്ടെ..
പ്രാര്‍ഥനയോടെ..