Monday 21 February 2011

നെച്ചൂസ് വേള്‍ഡ്‌ ഇനി നെച്ചൂന്‍റെ മാത്രം....!

അര  ഡസന്‍  പേര്‍ ഒറ്റക്കെട്ടായി  എതിര്‍ക്കുമ്പോള്‍ എനിക്ക് നിര്‍ത്താതിരിക്കാന്‍ പറ്റില്ലല്ലോ..!
ഒരു ഡസന്‍ കണ്ണുകള്‍   ഒരു കുറ്റവാളിയെ  നോക്കുന്ന പോലെയല്ലേ
എന്നെ നോക്കുന്നത്.
ഞാന്‍ ചെയ്തത് ഇത്ര വലിയ തെറ്റാണോ..?
ഒറ്റയ്ക്ക് ആരുടേയും സഹായമില്ലാതെ ആരെയും
ബുദ്ധിമുട്ടിക്കാതെ  തുടങ്ങിയതാണ്.തുടക്കത്തില്‍ തന്നെ കാര്യങ്ങളൊക്കെ എല്ലാവരോടും പറഞ്ഞതുമാണ്..
എന്നിട്ടും ഇപ്പോള്‍  ഇവര്‍  ഇങ്ങനെയൊക്കെ...?!!!

അതും സ്വന്തം  മക്കള്‍  സ്വന്തം ഉമ്മാനോട്...!
ഇളയവന്‍ ഇടയ്ക്കിടെ  ചിണുങ്ങുന്നു.."കാക്കാ,,മ്മ    ന്‍റെ ബ്ലോങ്കില്  എട്ടാലീനിം..ഓന്ത്‌നീം..ജന്തൂനീം  ഒക്കെ ഇട്ടു..."

മിനിഞ്ഞാന്ന്   ഗള്‍ഫില്‍ നിന്നും എത്തിയ  താത്ത,
അവനെ സമാധാനിപ്പിക്കുന്നു..
"ഞമ്മക്ക്  ഉപ്പാനോട്  പറയണം..ഉമ്മാക്ക് നല്ല അടികൊടുക്കാന്‍.."

പറഞ്ഞു  തീര്‍ന്നില്ല  അപ്പോഴേക്കും  ബ്ലോഗിമോന്‍..
"അല്ലെങ്കിലും ഈ മ്മാക്കെന്താ...നെച്ചൂസ് വേള്‍ഡ്‌  ന്നൊക്കെ പേരിട്ട്  മ്മാന്‍റെ ഒരു ഓന്തും  പച്ചപ്പയ്യും..."

മറ്റു  രണ്ടു ആണ്മക്കളും ലേശം മയത്തിലാണ്..
"മ്മാക്ക്  ഫോട്ടോ ഇടാന്‍ ഞമ്മക്ക് വേറൊരു  ബ്ലോഗ്‌ തുടങ്ങാം...അത് പോരെ.."

ഇളയവളായിട്ട്  എന്തിനു മിണ്ടാതെ നില്‍ക്കണം,,,
അവള്‍ എല്ലാരെക്കാളും കുറച്ചു കൂടി കട്ടിയിലും കനത്തിലുമാണ്...
"മ്മാക്കറീലെ   നെച്ചൂന്  എട്ടാലീനെ പേട്യാണ്ന്ന്,,"

ഈ  ബ്ലോഗ്,‌ ഒറ്റയ്ക്ക് ബുദ്ധിമുട്ടി ഉത്ഘാടനം നടത്തിയപ്പോള്‍
ഞാന്‍ പറഞ്ഞത്‌ ഇവരിലൊരാളെ ങ്കിലും  വായിച്ചു നോക്കിയിരുന്നെങ്കില്‍  എനിക്കിതൊക്കെ കേള്‍ക്കേണ്ടി  വരുമായിരുന്നോ...?

ആറു  പേരും  കൂടി ഉപ്പാനോട് പറഞ്ഞ്  എന്നെ കോടതി കേറ്റും മുമ്പേ..
ഇത്  നെച്ചൂന്‍റെ സ്വന്തം ബ്ലോഗായി പ്രഖ്യാപിക്കുകയാണ്..

എന്‍റെ   പൊട്ട പോസ്റ്റുകള്‍ക്കും,പൊട്ട  പോട്ടങ്ങള്‍ക്കും,  എന്‍റെ  പൊട്ട  ബ്ലോഗു തന്നെ  ധാരാളം..

അപ്പൊ  അങ്ങനെ...!!

ഇനി  ഇവിടെ  നെച്ചു വരക്കട്ടെ...


വര വരുന്ന വഴി.
ഇത്  നൂനു കാക്കാന്‍റെ...
നൂനുകാക്കാന്‍റെ  മുന്നില്  ഞാനും....

ഇത്  ഇപ്പൊ  പറീല...

ഇപ്പൊ  ഞാനും  നൂനുകാക്കീം  പാലത്ത്മ്മെ   കേറി.....ബ്രും...ബ്രും...ബ്രൂം....ംം......







 

18 comments:

  1. വര്‍ക്കേരിയയിലെ ബോഡില്‍ നെച്ചു വരക്കുന്നത് കണ്ടപ്പോള്‍ മോബയിലുകൊണ്ട് എടുത്തത്.സോറി..ഇതും ക്ളിയറില്ല..
    കേമറ എടുക്കാന്‍ പോകുമ്പോഴെക്കും
    അവന്‍ പോണ പാട്ടില്‍ പോയിരിക്കും..അതാ..

    ReplyDelete
  2. ഇത് കൊള്ളാമല്ലോ .ഇവന് ഫുള്‍ ടൈം വരക്കലാണ് പണി അല്ലെ ....എന്നാലും അവന്‍ വരക്കട്ടെ ...വളരെ നന്നായി വരക്കുന്നുണ്ട് ....


    ഇതില്‍ അവന്‍റെ വരകളും കളികളും മാത്രം മതി ....ഇതവന്റെ സാമ്രാജ്യം ..!

    അല്ലെങ്കില്‍ തന്നെ കുട്യോള് പറഞ്ഞ പോലെ ഇങ്ങള് ഇനി 'പോട്ടം' ഇട്ക്കാഞ്ഞിട്ടാ..സമയം വെറ്തെ ഇന്ടെങ്കില്‍ പോയി മുസ്ഹഫ് ഇടത് ഓതിക്കൂടെ ഇങ്ങക്ക് ....!{ഞാന്‍ ഓടി}

    ReplyDelete
  3. ഇതാണ് പ്രവാസിനീ എഴുത്തിന്റെ ശക്തി.
    ഒരു നുള്ള് വിഷയം കിട്ടിയാല്‍ അതിന്മേല്‍ കത്തിപ്പടരും..
    നെച്ചുന്റെ വരയും,ഉമ്മാന്റെ വരികളും....
    സമ്മതിച്ചു തന്നിരിക്കുന്നു.

    ReplyDelete
  4. മോനെ..ഫയിസൂ...ഇതിനു പേര് അസൂയ എന്നാണ് ട്ടോ..
    പെണ്ണുങ്ങള്‍ക്ക് എന്തെങ്കിലും കഴിവൊക്കെ കാണുമ്പോള്‍ ചില ആണുങ്ങള്‍ക്ക് ഇങ്ങനെയൊരു അസുഖമുള്ളതായി കേട്ടിട്ടുണ്ട്.
    ഏതായാലും ഫയിസൂന് മുസ്ഹഫ് കയ്യിന്നു വെക്കാത്ത ഒരു പെണ്ണിനെത്തന്നെ കിട്ടട്ടേന്നു പ്രാര്‍ഥിക്കുന്നു. : )-തമാശ്.
    ആദ്യകമെന്റുമായി ഓടിയെത്തിയതിനു നന്ദി ഫയിസൂ..
    ഇനിയും വരണം.

    ReplyDelete
  5. മെയ്‌ഫ്ലാവര്‍,,നല്ല വാക്കുകള്‍ക്ക് നന്ദി.
    എഴുത്തിന്‍റെ ശക്തിന്നൊക്കെ പറയുന്നത് ഇതൊക്കെയാണോ..
    അതേതായാലും ആകില്ല.

    ReplyDelete
  6. ഇത് നെച്ചുന്റെ മാത്രം സാമ്രാജ്യം ആകട്ടെ ......സ്വന്തം ബ്ലോഗ്‌ ഉള്ള LKG ബ്ലോഗ്ഗര്‍ ..

    ReplyDelete
  7. മോനൂ...നന്നായിരിയ്ക്കുണൂ ട്ടൊ.

    ReplyDelete
  8. അത് നന്നായി. അവന്‍ വരക്കട്ടെ. അത്രെം നേരം നമുക്ക് സ്വൈര്യം ഉണ്ടാവൂലോ അല്ലെ.

    ReplyDelete
  9. നല്ല ക്രിയേറ്റിവിറ്റി…

    ReplyDelete
  10. നെച്ച്വോ..
    കമ്പ്യൂട്ടറില്‍ എന്ത് ചെയ്താലും എന്തെങ്കിലുമൊക്കെ ആവും!
    ബോഡിലോ ,കടലാസ്സിലോ ഒക്കെയുള്ള വര അങ്ങിനെയല്ല,
    നെച്ചുമോന്‍ നന്നായി വരക്കുന്നുണ്ടല്ലോ!! (മാശാ‍ അള്ളാ)
    ഒഴുക്കുള്ള നല്ലവരകള്‍,ജീവനുള്ളവര,
    നൂനു ക്കാക്കു വിന്റെയും നെച്ചുവിന്റെയും ഭാവങ്ങളും ഒക്കെ ജീവന്‍ തുടിക്കുന്നതാണ് !!
    ഓല് സൂത്രത്തില്‍ നെച്ചൂന്റെ വര ആസ്വദിക്കുന്നതാണ്!!
    മോന്‍ ധൈര്യമായി വരക്ക്..
    നെച്ചുവിന് എന്റെ നൂറ് നൂറ് ആശംസകള്‍.

    ReplyDelete
  11. നെച്ചു മോന്റെവര..നല്ലവരയാണ് കെട്ടോ...വളരെ നല്ലവര..
    സൈക്കിളും,നെച്ചുവും,നൂ‍നുവും ഒക്കെ അടിപൊളിയായിട്ടുണ്ട്..
    ഞങ്ങളും വരാം,വരക്കുന്നതൊക്കെ ബ്ലൊഗിലിടുക..
    നെച്ചുവിനും നെച്ചൂന്റെ ഉമ്മാ‍ക്കും ആശസകള്‍,അഭിനന്ദനങ്ങള്‍.

    ReplyDelete
  12. അപ്പോള്‍ നെച്ചുന്റെ ഉമ്മ എടുക്കുന്ന ഫോട്ടോ എവിടെ കാണും,

    ReplyDelete
  13. ലക്ഷ്മി , അതെ ഈ ബ്ലോഗ്‌ നെച്ചൂനു മാത്രമാകട്ടെ. നന്ദി.
    ജാസ്മിക്കുട്ടീ ,വര്‍ഷിണി,നന്ദി പറയുന്നു രണ്ടാള്‍ക്കും.
    മുല്ല,,കുട്ടികളെക്കൊണ്ട് ഇത്ര സ്വയ്രക്കേടുണ്ടോ!!!?
    ബെഞ്ചാലി,,സന്തോഷം.
    ഇസ്ഹാഖ് ഭായ്‌,,ഈ അഭിനന്ദനങ്ങള്‍ക്ക് നെചൂനു വേണ്ടി ഒരായിരം നന്ദി.
    ആരിഫ,,ജുമാനമാരെ..അഭിപ്രായം പറയാന്‍ ഈ ഇത്താത്തമാരുള്ളപ്പോള്‍ ഞാനെന്തിനു പേടിക്കണം.
    വളരെ നന്ദിയുണ്ട് ഈ വാക്കുകള്‍ക്ക്.

    അനീസ,ഞാനെടുക്കുന്ന ഫോട്ടോസ് ഞമ്മളെ പഴയ ബ്ലോഗില്‍ കാണും.
    ഇനി മൂന്നാമതൊരു ബ്ലോഗ്‌ കൊണ്ട് നടക്കാനുള്ള ത്രാണിയില്ല മോളെ..

    ReplyDelete
  14. umma ithreyum nalla bhashayaano njangal makkal upayogikkunnathu.....

    ReplyDelete
  15. നെച്ചൂനു വേണ്ടി എല്ലാവര്ക്കും നന്ദി പറയുന്നു.

    ReplyDelete